കുവൈത്ത് സിറ്റി: യമനിലെ ഏറ്റവും പുതിയ രാഷ്ട്രീയ, സൈനിക സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്ന് കുവൈത്ത്. നിലവിലുള്ള സംഭവവികാസങ്ങൾ യമൻ ജനതയുടെ ഐക്യത്തിന് ഭീഷണി ഉയർത്തുന്നതും അവരുടെ സുരക്ഷക്കും സ്ഥിരതക്കും തുരങ്കം വെക്കുന്നതുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. യമനിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിൽ കുവൈത്ത് പ്രതിജ്ഞാബദ്ധമാണ്.
യമൻ ജനത ചർച്ചകളുടെ വഴി തെരഞ്ഞെടുക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ക്രിയാത്മക ചർച്ചകളുടെ ഭാഗമായി റിയാദിൽ ഒരു സമഗ്ര സമ്മേളനം നടത്താനുള്ള യമൻ പ്രസിഡൻഷ്യൽ നേതൃത്വ കൗൺസിൽ ചെയർമാന്റെ ആഹ്വാനത്തെ കുവൈത്ത് അഭിനന്ദിച്ചു. ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ കുവൈത്ത് ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്തു. സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെയും പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.