Posted On
date_range Updated On
date_range രണ്ട് സ്വദേശി പൗരന്മാരുടെ പൗരത്വം റദ്ദാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: അന്യരാജ്യത്ത് ജോലിചെയ്യുന്ന രണ്ട് സ്വദേശി പൗരന്മാരുടെ പൗരത്വം റദ്ദാക്കി കുവൈത്ത്. അലാ ഹുസൈൻ അലി അൽ ഖഫാജി അൽ ജാബിർ, മുഹമ്മദ് ഹമദ് ഫഹദ് അൽ ജുവൈദ് എന്നീ പേരുകളുള്ള രണ്ടുപേരുടെ പൗരത്വമാണ് റദ്ദാക്കിയത്. ആർട്ടിക്കിൾ 14/2 പ്രകാരമാണ് തീരുമാനം.
ആർട്ടിക്കിൽ 14 ലെ രണ്ടാം ഖണ്ഡിക പ്രകാരം കുവൈത്തുമായി യുദ്ധം ചെയ്യുന്ന അല്ലെങ്കിൽ രാജ്യവുമായി രാഷ്ട്രീയ ബന്ധം വിഛേദിക്കപ്പെട്ട രാജ്യത്തിനു വേണ്ടി ജോലി ചെയ്യുന്ന പൗരന്മാരുടെ പൗരത്വം റദ്ദാക്കാൻ കഴിയും. ഈ നിയമമാണ് നിലവിൽ പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തികളുടെ കാര്യത്തിൽ കാരണമായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.