Posted On
date_range Updated On
date_range 157 പേരുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കി
കുവൈത്ത് സിറ്റി: അനധികൃതമായി നേടിയ 157 പേരുടെ കൂടി കുശെവത്ത് പൗരത്വം റദ്ദാക്കി. മൂന്നു പേരുടെ പൗരത്വ സർട്ടിഫിക്കറ്റുകൾ പിൻവലിക്കാനും ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ നിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഡി.എൻ.എ അടക്കമുള്ള നൂതന രീതികൾ ഉപയോഗിച്ചാണ് പരിശോധനകൾ നടത്തുന്നത്.
അനധികൃത മാർഗത്തിലൂടെ നേടിയ ആയിരക്കണക്കിന് പേരുടെ പൗരത്വമാണ് കഴിഞ്ഞ മാസങ്ങളില്‍ ഇതുസംബന്ധിച്ച സുപ്രീം കമ്മിറ്റി പിന്‍വലിക്കാന്‍ ശിപാര്‍ശ നല്‍കിയത്. പരിശോധന തുടരുന്നതിനാൽ നിയമവിരുദ്ധ മാർഗത്തിലൂടെ നേടിയ കൂടുതൽ പേരുടെ പൗരത്വം റദ്ദാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.