ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം

കു​വൈ​ത്ത്: വി​ര​മി​ക്ക​ൽ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്ക​ൽ നി​യ​മ​ത്തി​ന് അം​ഗീ​കാ​രം

കു​വൈ​ത്ത് സി​റ്റി: മി​നി​മം റി​ട്ട​യ​ർ​മെ​ന്റ് പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക സു​ര​ക്ഷാ​നി​യ​മം പു​റ​പ്പെ​ടു​വി​ക്കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 19ലെ ​ഭേ​ദ​ഗ​തി​ക്ക് ദേ​ശീ​യ അ​സം​ബ്ലി അം​ഗീ​കാ​രം ന​ൽ​കി. അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​വും മ​ന്ത്രി​സ​ഭ​യു​ടെ​യും തീ​രു​മാ​നം അ​നു​സ​രി​ച്ചും മി​നി​മം പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി ഫ​ഹ​ദ് അ​ൽ ജ​റ​ല്ല അ​റി​യി​ച്ചു. റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ൻ​സി​യെ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​വും ദേ​ശീ​യ അ​സം​ബ്ലി അ​തി​ന്റെ ആ​ദ്യ ച​ർ​ച്ച​യി​ൽ അം​ഗീ​ക​രി​ച്ചു.
Tags:    
News Summary - Kuwait: Retirement Pension Increase Law Approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.