ടി.പി. അബ്ദുറഹ്മാൻ (പ്രസി), അലി കാരാപറമ്പ് (സെക്ര), അബ്ദുസ്സലാം പൂക്കൊളത്തൂർ (ട്രഷ)
കുവൈത്ത് സിറ്റി: കുവൈത്ത് പുൽപറ്റ പഞ്ചായത്ത് കൂട്ടായ്മയുടെ ഒത്തുചേരലും സംഘടന രൂപവത്കരണവും അബ്ബാസിയയിൽ നടന്നു. ടി.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഒ.പി. സത്താർ തൃപ്പനച്ചി സ്വാഗതവും നിയാസ് പൂക്കൊളത്തൂർ നദിയും പറഞ്ഞു. 'പരസ്പരം കൈത്താങ്ങാകുക, നന്മയുടെ പക്ഷത്ത് ചേരുക' എന്ന ലക്ഷ്യത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.
ടി.പി. അബ്ദുറഹ്മാൻ (പ്രസി), ഒ.പി. അബ്ദുൽ സത്താർ, ടി.പി. ജാസിം, ടി.പി. മുഹമ്മദ് (വൈ. പ്രസി), അലി കാരാപറമ്പ് (സെക്ര), നിയാസ് പൂക്കൊളത്തൂർ, ഷമീർ വളമംഗലം, ഷമീർ തൃപ്പനച്ചി (ജോ. സെക്ര), അബ്ദുസ്സലാം പൂക്കൊളത്തൂർ (ട്രഷ), അലി വെള്ളംകുന്നൻ കാരാപറമ്പ്, അഷ്റഫ് മുത്തനൂർ, ജാഫറലി പൂക്കൊളത്തൂർ, ശരീഫ് പൂക്കൊളത്തൂർ, അബ്ദുസ്സലാം തൃപ്പനച്ചി, റമീസ് പല്ലാരപ്പറമ്പ്, റഈസ് ഒ.പി മൂന്നാംപടി, നജീബ് പൂക്കൊളത്തൂർ (എക്സി. മെംബർമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.