കുവൈത്ത് സിറ്റി: പൊതുഫണ്ട് ദുർവിനിയോഗവും സാമ്പത്തിക ക്രമക്കേടുകളും ആരോപിച്ച് വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ ഐബാനെതിരെ കുറ്റവിചാരണ നോട്ടീസ്. പാര്‍ലമെന്റ് അംഗം ഹംദാൻ അൽ അസ്മിയാണ് കഴിഞ്ഞ ദിവസം സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മന്ത്രിയെ കുറ്റവിചാരണ ചെയ്യാൻ ദേശീയ അസംബ്ലി അനുമതി തേടിയത്.
മന്ത്രിയാകുന്നതിന് മുമ്പ് അൽഐബാന്‍ ട്രേഡിങ് കമ്പനിയിൽ സാമ്പത്തികമായ ലംഘനങ്ങൾ നടത്തിയതായി അൽ അസ്മി പറഞ്ഞു. ഭരണപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ചെലവുകൾ അധികരിച്ചതും സാമ്പത്തിക ക്രമക്കേടുകളുമാണ് പ്രധാന ആരോപണങ്ങൾ. മന്ത്രിയുടെ തെറ്റായ തീരുമാനങ്ങള്‍ പൊതുഫണ്ട് പാഴാക്കാൻ കാരണമായിട്ടുണ്ട്.
അതോടൊപ്പം ഭക്ഷ്യവസ്തുക്കളുടെയും നിർമാണ വസ്തുക്കളുടെയും വിലക്കയറ്റം തടയുന്നതിൽ മന്ത്രി പരാജയപ്പെട്ടതായും കുറ്റവിചാരണ നോട്ടീസിൽ അൽ അസ്മി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.