ഈ​ജി​പ്തി​ലെ കൈ​റോ​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ് പാ​ർ​ല​മെ​ന്റി​ൽ അം​ഗ​ങ്ങ​ൾ

അ​റ​ബ് പാ​ർ​ല​മെ​ന്റി​ൽ കു​വൈ​ത്ത് എം.​പി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: അ​റ​ബ് പാ​ർ​ല​മെ​ന്റി​ൽ കു​വൈ​ത്തി​ന്റെ പു​തി​യ എം.​പി​മാ​രാ​യി ദേ​ശീ​യ അ​സം​ബ്ലി അം​ഗ​ങ്ങ​ളാ​യ അ​ഹ്മ​ദ് ലാ​രി, ഹം​ദാ​ൻ അ​ൽ അ​സ്മി എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ശേ​ഷം അ​ഹ്മ​ദ് ലാ​രി​സ്ത്രീ, യു​വ​ജ​ന, വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക​കാ​ര്യ സ​മി​തി അം​ഗ​മാ​യും, ഹം​ദാ​ൻ അ​ൽ അ​സ്മി മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ​യും നി​യ​മ​നി​ർ​മാ​ണ കാ​ര്യ സ​മി​തി​യു​ടെ​യും ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ത്തു. ശ​നി​യാ​ഴ്ച ന​ട​ന്ന പ്ലീ​ന​റി സെ​ഷ​നി​ൽ യ​മ​ൻ, ലി​ബി​യ, ഇ​റാ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളി​ൽ ഇ​റാ​ന്റെ​യും തു​ർ​ക്കി​യു​ടെ​യും ഇ​ട​പെ​ട​ലു​ക​ൾ സ​മ്മേ​ള​നം നി​ര​സി​ച്ചു. ജു​ഡീ​ഷ്യ​ൽ വി​ധി​ക​ളി​ൽ കു​വൈ​ത്തി​ന്റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന യൂ​റോ​പ്യ​ൻ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​ന്ന​തി​നു​ള്ള ക​ര​ട് പ്ര​മേ​യ​വും സ​മി​തി ച​ർ​ച്ച​ചെ​യ്യും. ഈ​ജി​പ്തി​ലെ അ​റ​ബ് ലീ​ഗ് ആ​സ്ഥാ​ന​ത്താ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. 

Tags:    
News Summary - Kuwait MPs taken oath in Arab Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.