ഖാലിദ സിയ
കുവൈത്ത് സിറ്റി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നിര്യാണത്തിൽ ആത്മാർഥ അനുശോചനം രേഖപ്പെടുത്തി കുവൈത്ത്. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചന സന്ദേശം അയച്ചു. ഖാലിദ സിയയുടെ ആത്മാവിന് അല്ലാഹു കരുണ നൽകട്ടെയെന്നും അവരുടെ കുടുംബത്തിന് ക്ഷമയും ആശ്വാസവും നൽകട്ടെയെന്നും അമീർ പ്രാർഥിച്ചു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരും ഖാലിദ സിയയുടെ നിര്യാണത്തിൽ ആത്മാർഥ അനുശോചനം രേഖപ്പെടുത്തി ബംഗ്ലാദേശ് പ്രസിഡന്റിന് സന്ദേശം അയച്ചു.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. ധാക്കയിലെ എവർകെയർ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി വിവിധ ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ഭർത്താവും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ ഖബറിടത്തിന് സമീപം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.