കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കമ്പനി കൂടുതൽ സ്വദേശിവത്കരണത്തിലേക്ക് നീങ്ങുന്നു. സ്വദേശിവത്കരണ നയങ്ങൾക്ക് അനുസൃതമായി 2025ൽ എണ്ണ മേഖലയിൽ കൂടുതൽ കുവൈത്തികളെ നിയമിക്കുമെന്ന് കമ്പനി അറിയിച്ചു.
2028ഓടെ മേഖലയിൽ 95 ശതമാനത്തിലധികം സ്വദേശിവത്കരണം നടപ്പാക്കുകയാണ് ലക്ഷ്യം. 2024ന്റെ ആദ്യ പാദത്തത്തോടെ 91 ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കിയിട്ടുണ്ട്.
എണ്ണ കമ്പനികളിൽ ജോലി ചെയ്യാൻ അപേക്ഷിക്കുന്ന കുവൈത്തി പൗരന്മാർക്ക് പരീക്ഷ പ്രക്രിയയിൽ കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്നും എന്നാൽ മേഖലയിലെ ജീവനക്കാർ നിറവേറ്റേണ്ട ചില അടിസ്ഥാന യോഗ്യതകൾ നിലനിൽക്കുമെന്നും കമ്പനി അറിയിച്ചു.
ഭൂമിശാസ്ത്രം, പെട്രോളിയം എൻജിനീയറിങ് ബിരുദധാരികൾക്കും മെക്കാനിക്കൽ പവർ ട്രാൻസ്മിഷൻ, കെമിക്കൽ ഇൻഡസ്ട്രീസ്, പെട്രോളിയം എക്സ്പ്ലോറേഷൻ ആൻഡ് പ്രൊഡക്ഷൻ തുടങ്ങിയ സാങ്കേതിക മേഖലകളിൽ രണ്ടുവർഷത്തെ ഡിപ്ലോമ കഴിഞ്ഞവർക്കും മുൻഗണനയുണ്ടാകും. ഇത്തരക്കാരായിരിക്കും അടുത്ത വർഷം ഓയിൽ മേഖലയിൽ നിയമിക്കപ്പെടുന്നവരിൽ ഭൂരിപക്ഷമെന്നും കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.