Posted On
date_range Updated On
date_range കുവൈത്തിൽ 723 പേർക്ക് കോവിഡ്; 1054 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 139 ഇന്ത്യക്കാർ ഉൾപ്പെടെ 723 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 30,644 പേർക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 1054 പേർ ഉൾപ്പെടെ 18,277 പേർ രോഗമുക്തി നേടി. എട്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 244 ആയി. ബാക്കി 12,123 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 197 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഫർവാനിയ ഗവർണറേറ്റിൽ 296 പേർ, അഹ്മദി ഗവർണറേറ്റിൽ 148 പേർ, ജഹ്റ ഗവർണറേറ്റിൽ 145 പേർ, ഹവല്ലി ഗവർണറേറ്റിൽ 89 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 45 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ. റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 130, ഖൈത്താൻ 36, ജലീബ് അൽ ശുയൂഖ് 51, അൽ വഹ 33, മഹബൂല 30, ഹവല്ലി 29 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.