മലയാളി യുവാവ്​ കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത്​ സിറ്റി: മലയാളി യുവാവ്​ കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് നന്തികാട്ട് പ്രമോദ്​ ആണ്​ മരിച്ചത്​. ശുവൈഖിലെ സ്വകാര്യ ഫാബ്രിക്കേഷൻ കമ്പനിയിൽ സെയിൽസ്മാനായിരുന്നു. 

അബ്ബാസിയയിലായിരുന്നു താമസം. രണ്ടു ദിവസം മുമ്പ് ഛർദ്ദിയും വയറിളക്കവും അനുഭപ്പെട്ടതായി സുഹൃത്തുക്കൾ പറയുന്നു. വെള്ളിയാഴ്​ച രാവിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിതാവ്​: ജേക്കബ്​. ഭാര്യ: ജിനിഷ. മക്കൾ: അമേയ, ജിയാന.
 

Tags:    
News Summary - Kuwait Mallu death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.