സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ സപ്തതി ഹാർവെസ്റ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള റാഫിൾ കൂപ്പണിന്റെ പ്രകാശനം ഇടവക വികാരി റവ.ഫാ. ഡോ. ബിജു ജോർജ്ജ് പാറക്കൽ നിർവ്വഹിക്കുന്നു
കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക സപ്തതി ഹാർവെസ്റ്റ് ഫെസ്റ്റിവൽ റാഫിൾ കൂപ്പൺ പ്രകാശനവും ആദ്യ വിൽപനയും സിറ്റി നാഷണൽ ഇവഞ്ചലിക്കൽ ദേവാലയത്തിൽ നടന്നു. ചടങ്ങുകൾക്ക് ഇടവക വികാരി റവ.ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ, സഹവികാരി റവ.ഫാ.ബിജു ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.
മഹാ ഇടവക ട്രസ്റ്റി ജെറി ജോൺ കോശി, സെക്രട്ടറി റ്റിജു അലക്സ് പോൾ, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ തോമസ് കുരുവിള, മാത്യൂ കെ. ഇലഞ്ഞിക്കൽ, സപ്തതി ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ മാത്യൂസ് വർഗീസ്, ജോയിന്റ് ജനറൽ കൺവീനർ ജോൺ പി. ജോസഫ്, ഫിനാൻസ് കൺവീനർ നവീൻ കുര്യൻ തോമസ്, പ്രോഗ്രാം-കൺവീനർ ബിനു ബെന്യാം, കൂപ്പൺ കൺവീനർ തോമസ്കുട്ടി ജോസഫ്, സ്പോൺസർഷിപ്പ്-കൺവീനർ ജേക്കബ് വി. ജോബ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.