Posted On
date_range Updated On
date_range ജസീറ എയർവേയ്സ് അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് ബുക്കിങ് ആരംഭിച്ചു
കുവൈത്ത് സിറ്റി: ജസീറ എയർവേസ് അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊച്ചി, ഡൽഹി, മുംബൈ, അഹ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ബുക്കിങ് ആരംഭിച്ചത്. ആഗസ്റ്റ് ഒന്നുമുതലാണ് കുവൈത്തിൽനിന്ന് കമേഴ്സ്യൽ വിമാന സർവിസ് ആരംഭിക്കുന്നത്.
കുവൈത്ത് എയർവേസും ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽനിന്നുള്ള അനുമതിക്ക് അനുസരിച്ച് തീയതിയിൽ മാറ്റമുണ്ടാവാൻ സാധ്യതയുണ്ടെന്ന് വിമാനക്കമ്പനികൾ പറയുന്നുണ്ട്. ആഗസ്റ്റിൽ 30 ശതമാനം ശേഷിയിലാണ് കുവൈത്ത് വിമാനത്താവളത്തിൽ സർവിസ് ആരംഭിക്കുന്നത്. 37.5 ഡിഗ്രിയിലധികം ശരീര താപനിലയുള്ളവരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിപ്പിക്കില്ലെന്ന് വ്യോമയാന വകുപ്പ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.