കോവിഡ്​ പ്രതിരോധം: വിമാന ടിക്കറ്റ്​ വാഗ്​ദാനവുമായി ജസീറ എയർവേ​സ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധത്തി​​െൻറ മുൻനിരയിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാർക്ക് റിട്ടേൺ ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത്​ ജസീറ എയർവേസ്.  50 ലക്ഷം ദീനാർ മൂല്യം വരുന്ന 50,000 ടിക്കറ്റുകളാണ് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക്‌ സൗജന്യമായി നൽകുക. ജസീറ എയർവേസ് ചെയർമാൻ മർവാൻ ബൂദായി ആണ് ഇക്കാര്യം അറിയിച്ചത്. 

കുവൈത്ത് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വ്യോമഗതാഗതം സാധാരണ നിലയിൽ പുനഃസ്ഥാപിക്കപ്പെട്ട ശേഷമാകും ടിക്കറ്റുകൾ നൽകുക. സൗജന്യ ടിക്കറ്റുകൾ ഉപയോഗിച്ച് ജസീറ എയർവേസ് സർവിസ് നടത്തുന്ന നഗരങ്ങളിലേക്ക്​ 2021 ഡിസംബറിനകം യാത്ര ചെയ്‌താൽ മതിയാകും. കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകുമെന്ന്​ സർക്കാർ വ്യക്തമാക്കിയിരുന്നു. 
ഇതി​​െൻറ ചുവടുപിടിച്ചാണ് ജസീറ എയർവേസ് ടിക്കറ്റുകൾ പ്രഖ്യാപിച്ചത്.

കോവിഡ് മൂലം വിവിധ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് പൗരന്മാരെ തിരിച്ചെത്തിക്കുന്നതിലും പൊതുമാപ്പ് ലഭിച്ച വിദേശികളെ സ്വന്തം രാജ്യങ്ങളിലേക്കു തിരിച്ചെത്തിക്കുന്നതിലും കുവൈത്തിലെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയർവേസ് പങ്കുവഹിച്ചിരുന്നു.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.