കുവൈത്ത് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ തിങ്കളാഴ്ച അവസാനിക്കും. കാലാവധിയുള്ള പാസ്പോർട്ട് കൈവശമുള്ള ഇന്ത്യക്കാരുടെ രജിസ്ട്രേഷനാണ് ഇപ്പോൾ നടക്കുന്നത്. പുരുഷന്മാർക് ക് ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 250ലെ നഇൗം ബിൻ മസൂദ് ബോയ്സ് സ്‌കൂൾ എന്നിവിടങ്ങളിലും സ്ത്രീകൾക്ക് ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 200ലെ റുഫൈദ അൽ അസ്ലമിയ ഗേൾസ് സ്‌കൂൾ എന്നീ നാല് സെൻററുകളിലാണ് രജിസ്ട്രേഷൻ. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് സമയം എന്നാണ് അറിയിപ്പെങ്കിലും ഒരുമണിയോടെ നടപടിക്രമങ്ങൾ നിർത്തി അധികൃതർ ഗേറ്റ് അടക്കുന്നുണ്ട്.
അതിനാൽ, നേരത്തേ എത്തണം. മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവർക്കാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ കഴിയുക. മാർച്ച് ഒന്നിന് ശേഷം ഇഖാമ കഴിഞ്ഞവർക്ക് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് പ്രകാരം മേയ് 31 വരെ വിസ സ്വാഭാവികമായി പുതുക്കപ്പെട്ടിട്ടുണ്ട്. പാസ്പോർട്ട് ഇല്ലാത്തവർക്ക് എംബസി ഒൗട്ട്പാസ് ഉപയോഗിച്ച് തിരിച്ചുപോവാം. എന്നാൽ, ഒൗട്ട്പാസ് വിതരണത്തിൽ അനിശ്ചിതത്വമുണ്ട്. എംബസി നിയോഗിച്ച വളൻറിയർമാർ മുഖേന ഒൗട്ട്പാസിന് അപേക്ഷിച്ചവർ ഇപ്പോൾ പൊതുമാപ്പ് രജിസ്ട്രേഷന് വരേണ്ടെന്നാണ് എംബസി അറിയിച്ചത്. അവർ രേഖകൾക്കായി എംബസിയിലേക്കും വരേണ്ട.
എമർജൻസി സർട്ടിഫിക്കറ്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ അവരെ അറിയിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുമെന്നാണ് എംബസി അറിയിപ്പ്. ഇത് എന്നത്തേക്ക് ശരിയാവുമെന്ന് വ്യക്തതയില്ല. പാസ്പോർട്ടുള്ളവർ യാത്രക്ക് തയാറെടുത്ത് ലഗേജ് ഉൾപ്പെടെയാണ് വരേണ്ടത്. യാത്ര ദിവസം വരെ കുവൈത്ത് അധികൃതർ ഇവർക്ക് താമസമൊരുക്കും. പാസ്പോർട്ട്, സിവിൽ െഎഡി, എമർജൻസി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ കൈവശമില്ലാത്തവർ ഫർവാനിയ ബ്ലോക്ക് ഒന്നിലെ ഗേൾസ് പ്രൈമറി സ്കൂളിൽ തിരിച്ചറിയൽ പരിശോധനക്ക് എത്തണം. ഇൗ ഘട്ടത്തിൽ ഇവരെ ഷെൽട്ടറിലേക്ക് മാറ്റുന്നില്ല. അതിനാൽ, ഇത്തരക്കാർ യാത്രക്കുള്ള ലഗേജ് കൊണ്ടുവരേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.