കുവൈത്ത് സിറ്റി: കുവൈത്തിൽ ബംഗ്ലാദേശ് പൗരന്മാരുടെ പൊതുമാപ്പ് രജിസ്ട്രേഷൻ ബുധനാഴ്ച അവസാനിക്കും. ഏപ്രി ൽ 11 മുതൽ 15 വരെയാണ് ബംഗ്ലാദേശികളുടെ രജിസ്ട്രേഷൻ. നേരത്തേ ഇന്ത്യക്കാർക്കാണ് ഇൗ തീയതി നിശ്ചയിച്ചതെങ്കിലും ഇന് ത്യക്കാരുടെ രജിസ്ട്രേഷൻ ഏപ്രിൽ 16 മുതൽ 20 വരെയാക്കി. ഇന്ത്യയിൽ ഏപ്രിൽ 14 വരെ ലോക്ഡൗൺ നിലവിലുള്ള പശ്ചാത്തലത്തിൽ തിരിച്ചുകൊണ്ടുപോവൽ പ്രയാസമായതിനാൽ തീയതി മാറ്റാൻ ഇന്ത്യൻ എംബസി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇന്ത്യയിൽ ലോക്ഡൗൺ നീട്ടുകയും വിമാന സർവിസ് ആരംഭിക്കാൻ മേയ് വരെ കാത്തിരിക്കണമെന്ന് ഇന്ത്യൻ ഭരണകൂടം വ്യക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യക്കാരുടെ യാത്രയിൽ അനിശ്ചിതത്വം തുടരുകയാണ്.
ലഗേജും രേഖകളുമായി എത്തി രജിസ്ട്രേഷൻ പൂർത്തിയായാൽ പിന്നീട് പുറത്തേക്ക് വിടുന്നില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ യാത്ര ദിവസം വരെ കുവൈത്ത് അധികൃതർ താമസവും ഭക്ഷണവും നൽകും. ഇന്ത്യയിലേക്കുള്ള വിമാന സർവിസ് ആരംഭിക്കാൻ സമയമെടുക്കുകയും ദീർഘകാലം ക്യാമ്പിൽ കഴിയേണ്ടിവരുകയും ചെയ്യുമോ എന്ന ആശങ്കയുണ്ട്. ഫിലിപ്പീൻസ്, ഇൗജിപ്ത് പൗരന്മാരുടെ രജിസ്ട്രേഷനിൽ പ്രതീക്ഷിച്ച തിരക്ക് ഉണ്ടായില്ല.
1370 ബംഗ്ലാദേശികൾ തിങ്കളാഴ്ച രജിസ്റ്റർ ചെയ്തു. അടുത്ത രണ്ടു ദിവസം കൂടി ചേർത്താൽ 6000ത്തോളം പേരെ ആകൂവെന്നാണ് കണക്കുകൂട്ടൽ. 2200 ഫിലിപ്പീൻസുകാരും 5000ത്തോളം ഇൗജിപ്തുകാരുമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നത്. ഇത് അർഹരായവരുടെ നാലിലൊന്നേ വരൂ. പൊതുമാപ്പ് കാലം കഴിഞ്ഞാൽ കർശന പരിശോധന നടത്തി നിയമലംഘകരെ പിടികൂടി നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.