കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ കുവൈത്തിൽ വരുമാനം നിലച്ചത് രണ്ടരലക്ഷം വിദേശ തൊഴിലാളികൾക്കെന്ന് റിപ്പോർട്ട്. സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് അൽഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇവരി ലധികവും ചെറിയ വരുമാനക്കാരായ അവിദഗ്ധ തൊഴിലാളികളാണ്. കടകൾ അടച്ചിട്ടതും ബസ് ടാക്സി സർവിസുകൾ നിലച്ചതും കർഫ്യൂ, ലോക്ഡൗൺ തുടങ്ങിയ കോവിഡ് പ്രതിരോധനടപടികളുമാണ് ജോലി നഷ്ടത്തിന് വഴിവെച്ചത്. ഇപ്പോൾ നിയന്ത്രിതമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിൽ നിരവധി പേർ ജോലിനഷ്ട ഭീഷണി നേരിടുന്നുണ്ട്.
ബാർബർ ഷോപ്പുകൾ, മൊബൈൽ ഫോൺ കടകൾ, ടെക്സ്റ്റൈൽസുകൾ, വർക് ഷോപ്പുകൾ, കേഫകൾ, വിനോദകേന്ദ്രങ്ങൾ, സ്പെയർപാർട്സ് കടകൾ തുടങ്ങിയവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. ദിവസവേതനക്കാരായ തയ്യൽ തൊഴിലാളികൾ, സ്വന്തംനിലക്ക് പണിയെടുത്ത് ജീവിച്ചിരുന്ന ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ, മെക്കാനിക്കുകൾ, ഫാബ്രിക്കേഷൻ തൊഴിലാളികൾ തുടങ്ങി നിരവധിപേരുടെ വരുമാനം നിലച്ചു.
വിദേശികൾക്കിടയിൽ കോവിഡ് വ്യാപകമായതോടെ ഇത്തരം പണിക്കാരെ ഇപ്പോൾ വിളിക്കുന്നില്ല. പലരും കൈയിലുള്ള പണം തീർന്ന് ഭക്ഷണത്തിനും വാടകക്കും പ്രയാസപ്പെടുകയാണ്. ഇന്നോളം ഒരാളോടും ചോദിച്ച് അനുഭവമില്ലാത്തവർവരെ ഭക്ഷണത്തിനായി സന്നദ്ധസംഘടനകളെ ബന്ധപ്പെടുന്നു. ഇവരിൽ സാമാന്യം ഉയർന്ന നിലയിൽ ജോലിചെയ്തിരുന്നവർ വരെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.