പനിക്കാരെ സൂപ്പർമാർക്കറ്റുകളിൽ പ്രവേശിപ്പിക്കരുത്​

കുവൈത്ത്​ സിറ്റി: പനിയുള്ളവരെ സൂപ്പർമാർക്കറ്റുകളിൽ പ്രവേശിപ്പിക്കരുതെന്ന്​ മുനിസിപ്പൽ മന്ത്രി വലീദ്​ അൽ ജ ാസിം ഉത്തരവിട്ടു. 37 ഡിഗ്രി സ​െൻറിഗ്രേഡിൽ കൂടുതൽ ശരീര ഉൗഷ്​മാവ്​ ഉള്ളവരെയാണ്​ പ്രവേശിക്കാൻ പാടില്ലാത്തത്​. തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ള റസ്​റ്റാറൻറുകൾ, ഫാർമസികൾ, ഭക്ഷ്യവിപണനകേന്ദ്രങ്ങൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കായി പുതിയ മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കി.

ഇതനുസരിച്ച്​ ചെറുകിട സ്ഥാപനങ്ങളിൽ അഞ്ചിൽ കൂടുതൽ ഉപഭോക്താക്കളെയും വലിയ സൂപ്പർമാർക്കറ്റുകളും മറ്റും പത്തിൽ കൂടുതൽ പേരെയും ഒരേസമയം പ്രവേശിപ്പിക്കാൻ പാടില്ല. സൂപ്പർ മാർക്കറ്റുകളിൽ ഉപഭോക്താക്കളുടെ ശരീര ഊഷ്മാവ് പരിശോധിച്ചശേഷമേ പ്രവേശിപ്പിക്കാവൂ, കൈയുറയും മാസ്ക്കും നിർബന്ധമായും ധരിച്ചിരിക്കണം തുടങ്ങിയവ നിർദേശത്തിലുണ്ട്​. ഷോപ്പിങ്​ കേന്ദ്രങ്ങളിൽ കുട്ടികളുമായി പോകുന്നതിനും വിലക്കുണ്ട്.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.