കുവൈത്ത് സിറ്റി: പൊതു അവധി പ്രഖ്യാപിച്ചതു കാരണം സർക്കാർ ഒാഫിസുകൾ പ്രവർത്തിക്കുന ്നില്ലെങ്കിലും ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ ദിവസം അക്കൗണ്ടിൽ എത്തി. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 12 വ്യാഴാഴ്ച മുതൽ 26 വരെയാണ് കുവൈത്തിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്.
ആരോഗ്യ മന്ത്രാലയവും പൊലീസും ഉൾപ്പെടെ അവശ്യ സർവിസുകൾ ഒഴികെ സർക്കാർ ഒാഫിസുകൾ പ്രവർത്തിക്കുന്നില്ല. നിലവിലെ തീരുമാനപ്രകാരം സർക്കാർ ഒാഫിസുകൾ മാർച്ച് 27, 28 വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കഴിഞ്ഞ് 29 ഞായറാഴ്ചയാണ് തുറന്നുപ്രവർത്തിക്കുക. കോവിഡ് നിയന്ത്രണ വിധേയമായില്ലെങ്കിൽ ഇത് പിന്നെയും നീളാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.