കുവൈത്ത് സിറ്റി: നോർക്ക കാർഡുള്ള പ്രവാസികൾക്ക് കുവൈത്ത് എയർവേസ് വിമാനങ്ങളിൽ നിര ക്കിളവ് ലഭിക്കും. ഇക്കോണമി, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് ബേസിക് ഫെയറിെൻറ ഏഴു ശത മാനം ഇളവുണ്ടാകും. ഫെബ്രുവരി 20നും ജൂലൈ 31നും ഇടയിലുള്ള യാത്രകൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. നോർക്ക ഫെയർ എന്ന പേരിലാണ് കാർഡുടമകൾക്ക് നിരക്കിളവ് ലഭ്യമാക്കുന്ന പദ്ധതിക്ക് നോർക്ക റൂട്സ് തുടക്കമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തിൽ നോർക്ക ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും കുവൈത്ത് എയർവേസ് സെയിൽസ് മാനേജർ സുധീർ മേത്തയും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുെവച്ചു.
കുവൈത്ത് എയറിെൻറ വെബ്സൈറ്റ് വഴിയോ ഇന്ത്യയിലെ സെയിൽസ് ഓഫിസുകളിൽനിന്നോ വാങ്ങുന്ന ടിക്കറ്റുകൾക്കാണ് നിരക്കിളവ് ബാധകമാകുക. നോര്‍ക്ക ഐ.ഡി കാർഡുടമ, കാർഡുടമയുടെ ജീവിത പങ്കാളി, 18ന് വയസ്സിൽ താഴെയുള്ള മക്കൾ എന്നിവർക്ക് ഇളവ് ഇക്കോണമി, ബിസിനസ് ക്ലാസുകളിൽ അടിസ്ഥാന നിരക്കിെൻറ ഏഴു ശതമാനം ഇളവുണ്ടാകും. ഒരു കുടുംബത്തിൽ പരമാവധി ഒമ്പതു പേർക്കാണ് ഒരേയാത്രയിൽ നോർക്ക ഫെയർ ആനുകൂല്യം ലഭിക്കുക. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, നോർക്ക റൂട്സ് ജനറൽ മാനേജർ ഡി. ജഗദീശ് തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷം ഒമാൻ എയർവേസുമായും നോർക്ക നിരക്കിളവ് പദ്ധതിക്ക് ധാരണയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.