കുവൈത്ത് സിറ്റി: ഗോ എയർ കുവൈത്ത്-കണ്ണൂർ വിമാന സർവിസ് അടുത്ത ആഴ്ച മുതൽ രണ്ടുമാസത്തേക്ക് നിർത്തുന്നു. ജനുവരി 24 മുതൽ മാർച്ച് 28 വരെയാണ് നിർത്തുന്നത്. ട്രാവൽസുകൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകുകയും വെബ്സൈറ്റിൽ ഇൗ തീയതികളിലേക്കുള്ള ബുക്കിങ് നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ഗോ എയർ കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് പ്രതിദിന വിമാന സർവിസ് ആരംഭിച്ചത്. എയർ ക്രാഫ്റ്റിെൻറ ക്ഷാമം കാരണമാണ് കണ്ണൂർ സർവിസ് താൽക്കാലികമായി നിർത്തിയതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.
ബജറ്റ് വിമാനക്കമ്പനിയായ ഗോ എയറിെൻറ കുവൈത്ത്-കണ്ണൂർ വിമാന സർവിസ് കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവർക്കും മംഗലാപുരത്തുകാർക്കും ആശ്വാസകരമായിരുന്നു. കുവൈത്തിൽനിന്ന് ദിവസും രാത്രി 11.55ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് രാവിലെ 7.30ന് കണ്ണൂരിൽ എത്തുകയും തിരിച്ച് രാത്രി 8:30ന് പുറപ്പെട്ട് രാത്രി 11ന് കുവൈത്തിൽ എത്തിച്ചേരുകയും ചെയ്യുന്ന സമയക്രമീകരണം കാരണം ഡ്യൂട്ടി ദിനങ്ങൾ നഷ്ടപ്പെടുത്താതെ യാത്ര ചെയ്യാൻ കഴിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.