കുവൈത്ത് സിറ്റി: 11 അംഗ വാഹനമോഷണ സംഘത്തെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. മാസ ങ്ങളായി നിരവധി വാഹന മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു ക്ര ിമിനല്‍ വിഭാഗം അന്വേഷണം ശക്തമാക്കിയത്. ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുത്ത് ഒഴിഞ്ഞ ഭാഗങ്ങളിലേക്ക് കൊണ്ടുപോയി പൊളിച്ചുവിൽക്കുകയായിരുന്നു ഇവരുടെ രീതി. എൻജിനും വിലപിടിപ്പുള്ള സ്പെയർ പാർട്സുകളും വിൽക്കുകയും ബാക്കി ഭാഗങ്ങൾ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്. സ്റ്റാർട്ടിങ്ങിൽ നിർത്തിയിട്ട് സമീപത്തെ കടകളിലോ മറ്റോ പോവുന്നവരുടെ വാഹനങ്ങളും ഇവർ നിമിഷനേരംകൊണ്ട് കൊണ്ടുപോവും.
പിടിയിലായവരിൽ അഞ്ചുപേർ സിറിയക്കാരും മൂന്നുപേർ കുവൈത്തികളും മൂന്നുപേർ ബിദൂനികളുമാണ്. 60ലേറെ കാറുകൾ മോഷ്ടിച്ചതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇവര്‍ക്ക് മറ്റു കള്ളക്കടത്തു സംഘവുമായും ബന്ധമുണ്ടെന്നും സംശയിക്കുന്നു. ഇവര്‍ മോഷ്ടിച്ച വാഹനങ്ങള്‍ ചില റോഡുവശങ്ങളില്നിന്നും ഒഴിഞ്ഞ പ്രദേശങ്ങളില്‍നിന്നും അന്വേഷണ വിഭാഗത്തിനു ലഭിച്ചിട്ടുണ്ട്. അവസാനമായി മോഷ്്ടിച്ച വാഹനത്തില്‍ 16,000 ദീനാറുണ്ടായിരുന്നെന്നും ഇതില്‍ 3,000 ദീനാര്‍ മദ്യപാനത്തിനും സായാഹ്നപാര്ട്ടികള്ക്കും വേണ്ടി ചെലവഴിച്ചെന്നും പ്രതികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.