കുവൈത്ത് സിറ്റി: കുവൈത്തിെൻറ സമുദ്രപരിധിയിൽ ചെമ്മീൻവേട്ടക്ക് ബുധനാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിലാവും. പ്രചനന കാലം കണക്കിലെടുത്താണ് കുവൈത്ത് കാർഷിക-മത്സ്യവിഭവ അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയത്. ജൂലൈ 31വരെ ഏഴു മാസത്തേക്കാണ് വിലക്ക്.
ഈ കാലത്ത് കുവൈത്തിെൻറ കടൽ ഭാഗങ്ങളിൽനിന്ന് ചെമ്മീൻ പിടിക്കുന്നതും പ്രാദേശിക ചെമ്മീൻ വിൽക്കുന്നതും നിയമലംഘനമാണ്. അനധികൃത ചെമ്മീൻവേട്ട പിടികൂടാൻ ജനുവരി ഒന്ന് മുതൽ കടലിൽ നിരീക്ഷണം ശക്തമാക്കും.
കുവൈത്തിെൻറ സമുദ്രപരിധിയിൽനിന്ന് ചെമ്മീൻ പിടിക്കുന്നതിന് വിലക്കുള്ള കാലത്ത് സൗദി ഉൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്ന ചെമ്മീൻ ആണ് വിപണിയിൽ ഉണ്ടാവാറുള്ളത്. ഇതിന് ഇക്കാലത്ത് വിലയും കൂടും. കുവൈത്ത് സമുദ്രപരിധിയിലെ ചെമ്മീൻ മറ്റുള്ളതിനെക്കാൾ രുചികരമാണെന്നാണ് അഭിപ്രായം. അറേബ്യൻ തീരത്തുതന്നെ ഏറ്റവും കൂടുതൽ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം. ഉൽപാദനത്തേക്കാൾ കൂടുതൽ മീൻ പിടിക്കപ്പെടുന്നത് മൂലം കുവൈത്ത് സമുദ്രപരിധിയിൽ മത്സ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്നു. ഇതുകൊണ്ടുതന്നെ അനധികൃത മത്സ്യബന്ധനം പിടികൂടാൻ കർശന നിരീക്ഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.