കുവൈത്ത് സിറ്റി: അഞ്ചാമത് ഗൾഫ് ഡിഫൻസ് ആൻഡ് എയറോസ്പേസ് പ്രദർശനം കുവൈത്തിൽ സമാപിച്ചു. മിശ്രിഫ് അന്താരാഷ്ട്ര പ്രദർശന നഗരിയിൽ നടന്ന പ്രദർശനത്തിൽ 31 രാജ്യങ്ങളിലെ 212 ആയുധ കമ്പനികളാണ് പ്രതിരോധ മേഖലയിലെ പുത്തൻ പ്രവണതകൾ പരിചയപ്പെടുത്തിയത്. മൂന്നു ദിവസം നീണ്ട പ്രദർശനത്തിൽ ഏറ്റവും ആധുനികമായ ബോംബർ വിമാനങ്ങൾ ഉൾപ്പെടെ ആയുധങ്ങൾ കമ്പനികൾ പ്രദർശിപ്പിച്ചു. പ്രതിരോധം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങളെ അടുത്തറിയാൻ ജി.ഡി.എ വലിയ അവസരമൊരുക്കിയതായി കുവൈത്ത് സൈനിക മേധാവി ലെഫ്. ജനറൽ മുഹമ്മദ് അൽ ഖുദ്ർ പറഞ്ഞു.
സർവകലാശാല വിദ്യാർഥികൾക്ക് പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട നവീന ആശയങ്ങൾ അവതരിപ്പിക്കാൻ മേളയിൽ അവസരമൊരുക്കിയിരുന്നു. യുവാക്കളെ പ്രതിരോധ മേഖലയിലേക്കും രാജ്യ സേവനത്തിലേക്കും ആകർഷിക്കാൻ ഇത്തരം പ്രദർശനങ്ങൾ സഹായകമാകുമെന്ന് കുവൈത്ത് ആർമി സപ്ലൈ അതോറിറ്റി ഉപമേധാവി മേജർ ജനറൽ അലി അൽ ശനഫാ പറഞ്ഞു. കുവൈത്ത് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം യു.എ.ഇ, സൗദി സൈനിക ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.