കുവൈത്ത് സിറ്റി: മനുഷ്യാവകാശങ്ങളോട് കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തു കഴിയുന്ന വിദേശികൾ ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ഖാലിദ് അൽ ജാറുല്ല പറഞ്ഞു. ‘കരാർ തൊഴിലാളികളുടെ അവകാശങ്ങൾ’ എന്ന വിഷയത്തിൽ കുവൈത്തിലെ യു.എൻ മിഷനും വിദേശകാര്യ മന്ത്രാലയവും ചേർന്നു നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു ഉപവിദേശകാര്യ മന്ത്രി ഖാലിദ് അൽ ജാറുല്ല.
രാജ്യത്തിെൻറ വികസനത്തിൽ കരാർ തൊഴിലാളികൾ വഹിക്കുന്ന പങ്കിനെ വിലമതിക്കുന്നു. അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താൻ സമീപവർഷങ്ങളിൽ കുവൈത്ത് കണിശമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിയമനിർമാണത്തിലൂടെയും ഉത്തരവുകളിലൂടെയും തൊഴിലുടമകൾക്ക് വ്യക്തമായ മാർഗനിർദേശം ഇക്കാര്യത്തിൽ നൽകുന്നു. കുവൈത്തിെൻറ തൊഴിൽനിയമം ഇൗ അർഥത്തിൽ പുരോഗമനപരവും നല്ല തൊഴിലന്തരീക്ഷം ഉറപ്പുവരുത്തുന്നതുമാണ്.
തൊഴിലാളികളുടെയും തൊഴിലുടമയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നവിധം സന്തുലിതമാണ് രാജ്യത്തെ തൊഴിൽനിയമം. തൊഴിലാളികൾ ചൂഷണത്തിനിരയാവുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുേമ്പാൾതന്നെ ഭരണകൂടം ഇടപെടുന്നുണ്ട്. കുവൈത്തിൽ പുരുഷ തൊഴിലാളികൾക്കായുള്ള അഭയകേന്ദ്രം വൈകാതെ തുറക്കും.ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി വകുപ്പിെൻറ സഹായത്തോടെയായിരിക്കും അഭയകേന്ദ്രം സ്ഥാപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.