കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറിെൻറ ശൈത്യ കാല സമ്മേളനത്തിന് ആവേശോജ്ജ്വല തുട ക്കം. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ ഉദ്ഘാടന പ്രസംഗത്തോടെ തു ടങ്ങിയ സെഷനിൽ നിരവധി പ്രധാന അജണ്ടകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിദൂനി പുനരധിവാസമുൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളാണ് അജണ്ടയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട കരട് നിയമം പാസാവുകയാണെങ്കിൽ ബിദൂനികളുടെ പ്രശ്നങ്ങൾ ഒരു വർഷത്തിനകം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
രാവിലെ 10 മണിക്കാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. സെക്രട്ടറിയെ തെരഞ്ഞെടുക്കുക, പാര്‍ലമെൻറ് നിരീക്ഷകനെ തെരഞ്ഞെടുക്കുക, ഓഡിറ്റ് ബ്യൂറോ പ്രസിഡൻറ് നോമിനേഷന്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുക, ഇടക്കാല സമിതി രൂപവത്കരണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുക, പുതിയ നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയ വിഷയങ്ങളും ഇൗ സെഷെൻറ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.