കുവൈത്ത് സിറ്റി: മത്സ്യത്തൊഴിലാളികളുടെ അവകാശവും സുരക്ഷയും ഉറപ്പുവരുത്താൻ സർക ്കാർ ഇടപെടണമെന്ന് കുവൈത്ത് മത്സ്യത്തൊഴിലാളി യൂനിയന്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊ ഴിലാളികളില്നിന്നുള്ള പരാതികള്‍ അധികരിച്ചതിനെ തുടര്‍ന്നാണ് യൂനിയന്‍ രംഗത്തിറങ്ങിയത്. ബോട്ടുകള്‍ മാറ്റുന്ന സമയത്തും കടലില്‍ മീന്‍ പിടിക്കുന്ന സമയങ്ങളിലെല്ലാം മത്സ്യത്തൊഴിലാളികള്‍ക്ക് അപകടം സംഭവിക്കുന്നതിന് പരിഹാരം കാണുക, മത്സ്യത്തൊഴിലാളികളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളാണ് യൂനിയന്‍ പ്രധാനമായും ഉന്നയിക്കുന്നത്.
ഷംലാന് ഭാഗത്ത് ബോട്ടുകള്‍ നിര്‍ത്തിയിടുന്ന സ്ഥലങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കാത്തത് കാരണം നിരവധി അപകടങ്ങള്‍ സംഭവിക്കാറുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഈ ഭാഗങ്ങളുടെ അറ്റകുറ്റപ്പണിക്കായി സംഘടന ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ചിരുന്നു. 20 വര്‍ഷമായി തകര്‍ന്നുകിടക്കുന്ന ഈ ഭാഗങ്ങളില്‍ നിരവധി അപകടങ്ങള്‍ ദൈനംദിനം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന് പരിഹാരം കാണണമെന്നും ബന്ധപ്പെട്ട വകുപ്പിനോട് സംഘടന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.