കുവൈത്ത് സിറ്റി: വലിയ വാഹനങ്ങള്‍ ക്രമരഹിതമായി പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെ ട്ടുള്ള പ്രശ്നങ്ങള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. വാണിജ്യ സമുച്ചയങ്ങള്‍, പാര്‍പ്പ ിടങ്ങള്‍, പാര്‍ക്കുകള്‍, പൊതുവിടങ്ങൾ എന്നിവക്ക് മുന്നിലെല്ലാം ഇത്തരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ജനം ബുദ്ധിമുട്ടുകയണ്. ജനം ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളില്‍ ബസുകള്‍, ട്രക്കുകള്‍ പോലെയുള്ള വലിയ വാഹനങ്ങള്‍ നിർത്തിയിടുന്നതുമൂലം പരിസ്ഥിതി പ്രശ്നങ്ങളും സുരക്ഷ ഭീഷണിയും നേരിടുന്നതായി ചൂണ്ടിക്കാട്ടി പരിസ്ഥിതി വകുപ്പ് മേധാവി ശൈഖ് അബ്ദുല്ല അല്‍ ഹമൂദ് മുനിസിപ്പാലിറ്റിയെ സമീപിച്ചു.
ജനം തിങ്ങിപ്പാര്‍ക്കുന്ന ഭാഗങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ വലിയ ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. മാത്രമല്ല, ഉൾപ്രദേശങ്ങളിൽ റോഡുകൾ തകരാനും ഇത്തരം വാഹനങ്ങള്‍ കാരണമാവുന്നുണ്ട്. ശദാദിയ യൂനിവേഴ്സിറ്റി പ്രദേശത്തിെൻറ എതിര്‍വശത്ത് വലിയ വാഹനങ്ങളുടെ പാര്‍ക്കിങ് കൂടിവരുന്നതായി ബന്ധപ്പെട്ട വകുപ്പിെൻറ ശ്രദ്ധയില്‍പെട്ടിരുന്നു. ജലീബ് അല്‍ ശുയൂഖില്‍ താമസിക്കുന്നവര്‍ സർവകലാശാലയുടെ പാര്‍ക്കിങ് ഏരിയകളില്‍ ബസുകളും ട്രക്കുകളും പാര്‍ക്ക് ചെയ്തുവരുന്നുണ്ട്. നേരത്തേ പ്രവാസി യുവാക്കൾ ഒഴിവുദിവസങ്ങളിലും വൈകുന്നേരങ്ങളിലും കളിച്ചിരുന്ന മൈതാനങ്ങൾ പലതും വലിയ വാഹനങ്ങളും ട്രക്കുകളും നിറഞ്ഞിരിക്കുകയാണ്. വലിയ വാഹനങ്ങള്‍ നിർത്തിയിടാനായി പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.