കുവൈത്ത് സിറ്റി: ആസ്േട്രലിയയില്നിന്ന് 38,000 ആടുകളെ കഴിഞ്ഞ ദിവസം കുവൈത്തിലെത്തിച്ച തായി കന്നുകാലി വ്യാപാര കമ്പനി അറിയിച്ചു. ഇതോടെ വിപണിയിൽ ആടുകള്‍ക്ക് വില കുറയാന്‍ സാ ധ്യതയുണ്ട്. 57,000 ആടുകളെ കുവൈത്തിലേക്കും യു.എ.ഇലേക്കുമായി കയറ്റുമതി ചെയ്യുമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 23ന് കമ്പനി അറിയിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് 38,000 ആടുകള്‍ കുവൈത്തിലെത്തിയത്.
കഴിഞ്ഞ ജൂണ്‍ ആദ്യത്തിലായിരുന്നു ആസ്ട്രേലിയന്‍ ആടുകളുടെ കയറ്റുമതി നിര്‍ത്തിവെച്ചത്. തുടര്‍ന്ന് കുവൈത്തിൽ ബലിപെരുന്നാള്‍ സമയത്ത് ബലിമൃഗത്തിനു വില കൂടി. കഴിഞ്ഞ ഏപ്രിലിൽ ആസ്ട്രേലിയയില്‍ ആടുകള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. 2,000ത്തോളം അന്ന് ചത്തുപോയതായി ആസ്ട്രേലിയന്‍ വെബ്സൈറ്റായ എസ്.ബി.എസ് വ്യക്തമാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കയറ്റുമതി താല്കാലികമായി നിര്‍ത്തിവെച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.