?????? ??????????????? ????????????? ????????? ?????????? ?????????? ???????????? ?????????? ?????????????????? ????????

പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച്​ വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. പ്ര​ശ​സ്ത ബ്രാ​ൻ​ഡ്​ ക​മ്പ​നി​ക​ളു​ടെ പേ​രി​ലു​ള്ള ഷൂ​ക​ളാ​ണ് സം​ഘം പി​ടി​കൂ​ടി​യ​ത്. 1380 വ്യാ​ജ ഷൂ​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഒ​രു സ്​​റ്റോ​റി​ല്‍ നി​ന്നാ​ണ് ഇ​ത്ര​യ​ധി​കം വ്യാ​ജ ഷൂ ​ല​ഭി​ച്ച​ത്.

പേ​റ്റ​ൻ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ദേ​ശി​ക അ​ന്ത​ര്‍ദേ​ശീ​യ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത നി​ര​വ​ധി വ്യാ​ജ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ത്തെ തു​ട​ര്‍ന്നാ​ണ് വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പു അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. സാ​ധ​ന​ങ്ങ​ൾ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി. രാ​ജ്യ​ത്ത്​ ട്രേ​ഡ്​ മാ​ർ​ക്ക്​ മോ​ഷ​ണം സം​ബ​ന്ധി​ച്ച്​ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തി​ന്​ രാ​ജ്യ​ത്തെ നി​യ​മ​​വ്യ​വ​സ്ഥ അ​നു​സ​രി​ച്ച്​ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വു ല​ഭി​ക്കും. അം​ഗീ​കൃ​ത ട്രേ​ഡ് മാ​ർ​ക്കോ​ടു​കൂ​ടി​യ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കെ​തി​രെ ഉ​പ​ഭോ​ക്​​താ​ക്ക​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ വാ​ണി​ജ്യ​മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.