കുവൈത്ത് സിറ്റി: വിശന്നും വിവശരായും കഴിയുന്നവർക്കെല്ലാം ആശ്വാസത്തിെൻറ കരസ്പർശം പ കർന്നുനൽകുന്ന കുവൈത്തിെൻറ മാനുഷികമൂല്യമേറിയ സേവനപ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃകയാവുന്നു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെ ൻറ പ്രത്യേക നിർദേശാനുസാരം ലോകമെങ്ങും വ്യാപിക്കുന്ന ഇൗ ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്ക് അളവില്ലാത്ത സമ്പത്തും പണവും സേവനപ്രവർത്തകരെയുമാണ് രാജ്യം വിനിയോഗിക്കുന്നത്. കഴിഞ്ഞ വാരത്തില്‍ മാത്രം കുവൈത്തിലെ പ്രധാന ചാരിറ്റി സംഘാടകരായ റെഡ് ക്രസൻറ് സൊസൈറ്റി നടത്തിയ പ്രവർത്തനങ്ങൾ നിരവധിയാണ്.
സഹായ വസ്തുക്കള്‍ ആവശ്യക്കാരിലേക്കെത്തിക്കുന്നതില് അറബ് റെഡ് ക്രസൻറും റെഡ് ക്രോസ് സൊസൈറ്റിയും അവരുടെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നു കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി മേധാവി ഡോ. ഹിലാല്‍ അല്‍ സയാര് വ്യക്തമാക്കി. അറബ് രാജ്യങ്ങളിലുള്ള റെഡ് ക്രസൻറ് സൊസൈറ്റിയുടെ കീഴ്ഘടകങ്ങളുമായി നടത്തിയ ചര്‍ച്ചക്കിടയില്‍ കഴിഞ്ഞവാരത്തില്‍ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം വിലയിരുത്തി. പ്രകൃതി ക്ഷോഭത്തിലും മാനുഷിക സംഘര്‍ഷത്തിലും വീടുകളും വാസസ്ഥലങ്ങളും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക എന്നതാണ് പ്രധാനമായ അടുത്ത ലക്ഷ്യം. ലെബനാനിലെ 19 വയസ്സുള്ള യുവതിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കാവശ്യമായ തുക കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി നല്കി. യുവതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആവശ്യവസ്തുക്കളും െകെമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്രമല്ല, ലബനാനിലെ സിറിയന്‍ അഭയാർഥി കേമ്പിലുള്ള രോഗികളെ സഹായിക്കാനും അദാന്‍, ഷബ്വ ഭാഗങ്ങളിലെ 175 ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തൊഴില്‍ ശില്പശാല സംഘടിപ്പിക്കാനും കഴിഞ്ഞ ആഴ്ചയിൽ കഴിഞ്ഞു. പ്രദേശത്തെ ജനങ്ങള്‍ക്കു തൊഴിലുമായി ബന്ധപ്പെട്ട നിരവധി പഠന ക്ലാസുകളും പരിശീലനവും സംഘടന തുടരുകയാണ്. മെഷീനുകള്‍ ഫിക്സ് ചെയ്യുക, എ.സി, കമ്പ്യൂട്ടര്‍, മൊബൈല്‍, ടാബ് ലെറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ റിപ്പയറിങ് പരിശീലനങ്ങളാണ് സംഘം സംഘടിച്ചത്.
അതേസമയം, ഇറാഖിലെ ഇര്‍ബില്‍ പ്രദേശത്തെ മൊസൂള്‍ യൂനിവേഴ്സിറ്റിയില്‍ വിദ്യാർഥികളുടെ യാത്രാസൗകര്യത്തിനു വേണ്ടി 10 ബസുകള്‍ കുവൈത്ത് റിലീഫ് സൊസൈറ്റി നല്‍കിയതായി ഇര്‍ബിലിലെ കുവൈത്ത് മേധാവി ഡോ. ഉമര്‍ അല്‍ കാൻദരി വ്യക്തമാക്കി. മാത്രമല്ല, തുര്‍ക്കിയിലെ സിറിയന്‍ അഭയാർഥികള്‍ക്കു വേണ്ടി മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിർമിക്കാന്‍ കുവൈത്ത് ചാരിറ്റി പ്രവര്‍ത്തകര്‍ സംഭവനകള്‍ നല്‍കിയിരുന്നു. ജോര്ഡന് തലസ്ഥാന നഗരമായ അമ്മാനില്‍ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്നവര്‍ക്കു വേണ്ടി 1000 ടൺ ഭക്ഷണപദാർഥങ്ങള്‍ വിതരണം ചെയ്യുകയും സുഡാനിലെ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവരെ സഹായിക്കാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 110 ടണ്‍ ആവശ്യമായ വസ്തുക്കള്‍ നല്കാന് സാധിച്ചതായും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടന മേധാവികൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.