???????????? ????????????? ??????????????????????? ???????????????????? ????? ???????? ??????? ????? ?????????? ??????????? ???? ??????????????????? ??????????????????

കു​വൈ​ത്ത് സി​റ്റി: പ്ര​തി​രോ​ധ​മ​ന്ത്രി ശൈ​ഖ് നാ​സ​ര്‍ സ​ബാ​ഹ് അ​ല്‍ അ​ഹ്​​മ​ദ് അ​സ്സ​ബാ​ഹും സം​ഘ​വും കു ​വൈ​ത്ത് വ്യോ​മ​സേ​ന​യു​ടെ​യും വ്യോ​മ പ്ര​തി​രോ​ധ സേ​ന​യു​ടെ​യും പ്ര​ധാ​ന കേ​ന്ദ്ര​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. മേ​ഖ​ല​യി​ല്‍ നി​ല നി​ല്‍ക്കു​ന്ന സം​ഘ​ര്‍ഷാ​വ​സ്ഥ​യെ തു​ര്‍ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​െൻറ പ​ര്യ​ട​ന ം.
സം​ഘ​ര്‍ഷാ​വ​സ്ഥ​യെ നേ​രി​ടാ​ന്‍ കു​വൈ​ത്ത് വ്യോ​മ​സേ​ന ത​യാ​റാ​ക്കി​യ ഒ​രു​ക്ക​ങ്ങ​ളും ക്ര​മീ​ക​ര ​ണ​വും അ​ദ്ദേ​ഹം സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്തി. നി​ല​വി​ല്‍ തു​ട​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ക​ലു​ഷി​ത അ ​ന്ത​രീ​ക്ഷ​ത്തി​ല്‍ രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​വേ​ഗം നേ​രി​ടാ​ന ും ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത എ​പ്പോ​ഴും പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം വ്യോ​മ​സേ​ന​യെ അ​റി​യി​ച്ചു.

മേ​ഖ​ല​യി​ലെ സം​ഘ​ര്‍ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്തു കൂ​ടു​ത​ല്‍ ത​യാ​റെ​ടു​പ്പോ​ടെ കു​വൈ​ത്ത് സൈ​ന്യം ഒ​രു​ങ്ങി​യ​താ​യി ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, രാ​ജ്യ​ത്തി​​െൻറ വ​ട​ക്കു ഭാ​ഗ​ത്തു​ള്ള വ്യോ​മ പ്ര​തി​രോ​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ ത​യാ​റെ​ടു​പ്പു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത് സാ​യു​ധ സേ​ന ചീ​ഫ് ല​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖോ​ദോ​ര്‍ പ​ര്യ​ട​നം ന​ട​ത്തി. രാ​ജ്യ​ത്തി​െൻറ സം​ര​ക്ഷ​ണ​ത്തി​നാ​യി കൂ​ടു​ത​ല്‍ ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​യ​താ​യും മു​ഴു​വ​ന്‍ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും സ​ർ​വ​സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ ക​ലു​ഷി​ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ​വി​ധ ഭീ​ഷ​ണി​ക​ളെ​യും നേ​രി​ടാ​ന്‍ സാ​യു​ധ​സേ​ന​ക​ൾ സു​സ​ജ്ജ​വും സു​ശ​ക്ത​വു​മാ​ണെ​ന്ന് നേ​ര​ത്തേ ത​ന്നെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഇ​ഷാം അ​ല്‍ നാ​ഹം ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു.

ക​ര, ക​ട​ൽ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന സു​ര​ക്ഷ​യാ​ണു​ള്ള​ത്. രാ​ജ്യ​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യി കാ​ണ​പ്പെ​ടു​ന്ന മു​ഴു​വ​ന്‍ സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ക​രു​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള വി​വി​ധ സേ​നാ​മേ​ധാ​വി​ക​ൾ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ച​ര്‍ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് അ​ല്‍ നാ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന ഏ​ത് സം​ഭ​വ​ത്തേ​യും നേ​രി​ടാ​ന്‍ സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് അ​ല്‍ ഖാ​ലി​ദ് സാ​യു​ധ സേ​ന​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ജ്യ​ത്ത് അ​ജ്ഞാ​ത ഡ്രോ​ണ്‍ പ​റ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നു രാ​ജ്യ​ത്തെ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല, കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്് ജാ​ബി​ര്‍ മു​ബാ​റ​ക് അ​ല്‍ ഹ​മ​ദ് അ​സ്സ​ബാ​ഹി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​ത്തെ ഉ​ന്ന​ത സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഞാ​യ​റാ​ഴ്ച അ​ടി​യ​ന്ത​ര യോ​ഗ​വും ചേ​ര്‍ന്നി​രു​ന്നു. രാ​ജ്യ​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ട്ട അ​ജ്ഞാ​ത ഡ്രോ​ണി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം സു​ര​ക്ഷാ ഏ​ജ​ന്‍സി​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ആ​ക്ടി​ങ് പ്ര​തി​രോ​ധ മ​ന്ത്രി അ​നീ​സ് അ​ല്‍ സ​ലാ​ഹും വ്യ​ക്ത​മാ​ക്കി. രാ​ജ്യം അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സൗ​ദി​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​തി​ഗൗ​ര​വ​ത്തോ​ടെ ത​ന്നെ കാ​ണു​ന്ന​തി​നൊ​പ്പം എ​ല്ലാ അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​പ്പോ​ൾ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​റാ​ഖ് അ​തി​ർ​ത്തി​യി​ലും അ​തി​ജാ​ഗ്ര​ത ത​ന്നെ​യാ​ണ് തു​ട​രു​ന്ന​ത്. കു​വൈ​ത്തു​മാ​യി സ​മു​ദ്രാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന രാ​ജ്യ​മാ​ണ് ഇ​റാ​ൻ.

അ​രാം​കോ ആ​ക്ര​മ​ണം ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മു​ദ്രാ​ന്ത​ർ ഭാ​ഗ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ സു​ശ​ക്ത​മാ​യ സു​ര​ക്ഷ​സം​വി​ധാ​ന​ങ്ങ​ളാ​ണ് രാ​ജ്യം ഇ​തു​വ​രെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ന്തും നേ​രി​ടാ​നു​ള്ള സ​ന്നാ​ഹ​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യ​തി​നൊ​പ്പം, വി​ഹ്വ​ല​രാ​വേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ട് സു​ര​ക്ഷാ​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സ​ന്ദേ​ശം. ഒ​പ്പം കിം​വ​ദ​ന്തി​ക​ളി​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്നും ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു. രാ​ജ്യ​ത്തെ മു​ഴു​വ​ൻ തു​റ​മു​ഖ​ങ്ങ​ളി​ലും എ​ണ്ണ സം​സ്ക​ര​ണ ശാ​ല​ക​ളി​ലും പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി ഖാ​ലി​ദ് അ​ൽ റൗ​ദാ​െൻറ നി​ർ​ദേ​ശ പ്ര​കാ​രം എ​ണ്ണ ടെ​ർ​മി​ന​ലു​ക​ൾ​ക്കും വ്യാ​പാ​ര തു​റ​മു​ഖ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​കും​വി​ധം സു​ര​ക്ഷാ സം​വി​ധാ​നം ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള വി​വി​ധ സേ​നാ​മേ​ധാ​വി​ക​ൾ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ൾ​പ്പെ​ട്ട നി​ര​വ​ധി ച​ര്‍ച്ച​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന ഏ​ത് സം​ഭ​വ​ത്തേ​യും നേ​രി​ടാ​ന്‍ സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് അ​ല്‍ ഖാ​ലി​ദ് സാ​യു​ധ സേ​ന​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.