സ​ര്‍ക്കാ​ര്‍ ഭൂ​മി കൈ​യേ​റി പ്ര​വ​ര്‍ത്തി​ക്കു​ന്ന റ​സ്​​റ്റാ​റ​ൻ​റി​നെ​തി​രെ ന​ട​പ​ടി​

കു​വൈ​ത്ത് സി​റ്റി: കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റി​ലെ കെ​ട്ടി​ട നി​ർ​മാ​ണ ജോ​ലി​ക​ളി​ലെ അ​പാ​ക​ത നി​രീ​ക് ഷി​ക്കു​ന്ന​തി​നും സ​ര്‍ക്കാ​ര്‍ സ്വ​ത്ത് കൈ​യേ​റ്റം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മാ​യി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. മൂ​ന്നു​ഘ​ട്ട​ങ്ങ​ളാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. സം​ഘം ഔ​ഖാ​ഫി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ര​ണ്ടു പ​ര​സ്യ​ബോ​ര്‍ഡു​ക​ള്‍ നീ​ക്കം ചെ​യ്തു.

മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ്ര​ത്യേ​ക ലൈ​സ​ന്‍സി​ല്ലാ​തെ തെ​രു​വു​ക​ച്ച​വ​ടം ന​ട​ത്തി​യ 21 ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടി​യ​താ​യും ക്യാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് മു​നി​സി​പ്പാ​ലി​റ്റി മേ​ധാ​വി സൈ​ദ് അ​ല്‍ ഇ​ന്‍സി വ്യ​ക്ത​മാ​ക്കി. റി​യ​ൽ എ​സ്​​റ്റേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക് താ​ക്കീ​തു ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും സ​ര്‍ക്കാ​ര്‍ ഭൂ​മി കൈ​യേ​റി പ്ര​വ​ര്‍ത്തി​ക്കു​ന്ന റ​സ്​​റ്റാ​റ​ൻ​റി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റി​യ​ല്‍എ​സ്​​റ്റേ​റ്റ് മേ​ഖ​ല​ക​ളി​ല്‍ തു​ട​രു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ രാ​ജ്യ​ത്തു വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​ണ് പ്ര​ധാ​ന​മാ​യും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​ത്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.