കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്നു കണ്ണൂരിലേക്ക് ഗോ എയര്‍ വിമാന കമ്പനി നേരിട്ടുള്ള സ ർവിസ് ആരംഭിക്കുന്നു. സെപ്റ്റംബര്‍ 19നാണ് സർവിസ് ആരംഭിക്കുന്നത്. ഇത് കൂടാതെ ഹൈദരാബാ ദ്, മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കും സര്‍വിസ് ആരംഭിക്കുമെന്ന് ഗോ എയര്‍ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡൻറ് ബക്കുല്‍ ഗാല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുവൈത്തില്‍നിന്നു കണ്ണൂരിലേക്ക് ഒരു യാത്രക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 28 കുവൈത്ത് ദീനാര്‍ ആണ് കമ്പനി പ്രഖ്യാപിച്ചത്. കണ്ണൂരില്‍നിന്ന് കുവൈത്തിലേക്ക് 6300 രൂപയുമാണ് വണ്‍ വേ ടിക്കറ്റ് നിരക്ക്. വാര്‍ത്തസമ്മേളനത്തില്‍ ഗോ എയര്‍ ഇൻറര്‍ നാഷനല്‍ മാനേജര്‍ ജലീല്‍ ഖാലിദ്, ഇൻറര്‍നാഷനല്‍ ഓപറേഷന് മാനേജര്‍ അർജുന് ഗുപ്ത, വതനിയ ഗ്രൂപ് മാനേജര്‍ സലീം മുറാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.