കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം മൂന ്നു ശതമാനം വർധിച്ചതായി സിവില്‍ ഏവിയേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. 2018 ആഗസ്റ് റ് മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആഗസ്റ്റിൽ വിമാനത്താവളത്തില്‍ മൂന്നു ശതമാനം യാത്രക്കാരാണ് വർധിച്ചത്. കഴിഞ്ഞ ആഗസ്റ്റ് മാസം 1.7 മില്യണ്‍ ജനങ്ങള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്രചെയ്തതായി ഡി.ജി.സി.എയുടെ സ്ഥിതിവിവരണക്കണക്കുകള്‍ പുറത്തുവിട്ടു.
11,209 വിമാനങ്ങളാണ് ആഗസ്റ്റില്‍ കുവൈത്തില്‍ എത്തിയത്. 2018 ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചു. പെരുന്നാള്‍ അവധി, ഹജ്ജ് തീർഥാടനം, സ്കൂള്‍ പ്രവേശനം തുടങ്ങിയ ഘടകങ്ങളാണ് കൂടുതല്‍ ആളുകള്‍ വിമാനത്താവളത്തിൽ എത്താനിടയാക്കിയത്. യാത്രക്കാര്‍ക്കു വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.