കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് രാജ് യത്തെ കാഴ്ചശേഷിയില്ലാത്തവരുടെ സംഘടനയുടെ പ്രസിഡൻറ് ഫഹദ് സിയാഹ് അബൂ ശൈബയെയും സംഘത്തെയും സൈഫ് കൊട്ടാരത്തില്‍ സ്വീകരിച്ചു. കാഴ്ചശേഷി നഷ്ടപ്പെട്ടവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്തതായി അല്‍റായി റിപ്പോര്‍ട്ട് ചെയ്തു. കാഴ്ചയില്ലാത്തവർ ഉപയോഗിച്ചുവരുന്ന ഖുര്ആനിെൻറ ആദ്യ പകര്‍പ്പ് സംഘടന നേതാക്കള്‍ പ്രധാനമന്ത്രിക്ക് കൈമാറി.
സംഘടന ചെയര്മാന് ഫാഇസ് അല്‍ ആസിമിയും മറ്റു പ്രമുഖ നേതാക്കളും കൂടിക്കാഴ്ചക്കെത്തിയിരുന്നു. കുവൈത്തിലെ ബ്ലൈന്‍ഡ് സൊസൈറ്റി നടത്തിയ പ്രവര്‍ത്തനങ്ങളെയും സഹായ പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി പോത്സാഹിപ്പിക്കുകയും കുവൈത്തില്‍ അച്ചടിച്ച ആദ്യ ഖുര്‍ആന്‍ പകര്‍പ്പിെൻറ പിന്നിലുള്ള പരിശ്രമങ്ങളെ അദ്ദേഹം എടുത്തു പറയുകയും ചെയ്തു. മാത്രമല്ല, പുതുതായി അച്ചടിച്ച ഖുര്‍ആന്‍ പകര്‍പ്പ് രാജ്യത്തെ മുഴുവന്‍ ലൈബ്രറികളിലും അറേബ്യന്‍, ഇസ്ലാമിക് രാജ്യങ്ങളില്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.