കുവൈത്ത് സിറ്റി: ചെറുകിട സംരംഭങ്ങളിലെ വിസ മറ്റു സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാ ൻ അനുവദിക്കില്ലെന്ന് മാൻപവർ പബ്ലിക് അതോറിറ്റി വ്യക്തമാക്കി. ഇങ്ങനെ അനുവദിക് കാൻ നീക്കമുണ്ടെന്ന് ചില തദ്ദേശീയ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ച വാർത്ത തള്ളിയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ഇത്തരം സ്ഥാപനങ്ങൾക്ക് ഉദാരമായി വിസ അനുവദിക്കുന്നുണ്ട്. അതേസമയം, ഇൗ വിസ മറ്റു സ്വകാര്യ കമ്പനികളിലേക്ക് മാറ്റാൻ കഴിയില്ല.
ഈ ഉദാര വ്യവസ്ഥ ഉപയോഗപ്പെടുത്തി വിസക്കച്ചവടക്കാർ പിടിമുറുക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ കമ്പനികളിലും മറ്റും ജോലിചെയ്യുന്ന വിദേശികളുടെ വിസമാറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവുകൾ അടുത്തുതന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. വിസക്കച്ചവടക്കാരുടെയും ഉൗഹക്കമ്പനികളുടെയും പ്രവർത്തനം നിയന്ത്രിക്കാൻ ഉതകുന്ന നിർേദശങ്ങളാണ് ഉണ്ടാവുക. കുവൈത്തിൽ പുതുതായി എത്തുന്നവർക്ക് മൂന്നുവർഷത്തേക്ക് വിസ മാറ്റം വിലക്കുന്നത് പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.