അബൂദബി: ദുബൈയിലെ അൽ ബറാഹ ആശുപത്രിയുടെ പേര് അൽ കുവൈത്ത് ആശുപത്രി എന്നാക്കിയതായ ി യു.എ.ഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാ നമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശ പ്രകാരമാണ് പേരുമാറ്റമെന്ന് ആരോഗ്യ-രോഗപ്രതിരോധ കാര്യ മന്ത്രി ഡോ. അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഉവൈസ് വ്യക്തമാക്കി.
1966ൽ കുവെത്ത് അമീർ ശൈഖ് സബാഹ് അൽ സാലിം അസ്സബാഹിെൻറ സാന്നിധ്യത്തിൽ ശൈഖ് റാശിദ് ബിൻ സഇൗദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തത് മുതൽ ആശുപത്രിയുടെ ചരിത്രപരമായ ധർമം പരിഗണിച്ചാണ് പുതിയ പേരു നൽകാൻ തീരുമാനിച്ചത്. ആരംഭിച്ചത് മുതൽ ദുബൈയിലും സമീപപ്രദേശങ്ങളിലുമുള്ളവർക്ക് സ്തുത്യർഹമായ സേവനമാണ് ആശുപത്രി നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 154 കിടക്കകളുള്ള ആശുപത്രിയുടെ ഒൗട്ട്പേഷ്യൻറ് ക്ലിനിക്കുകളിൽ വർഷം 45,416ത്തോളം പേരാണ് ചികിത്സക്കെത്തുന്നത്. അപകട, അടിയന്തര ചികിത്സാ വിഭാഗത്തിൽ 27,506ത്തോളം പേരും എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.