കുവൈത്ത് സിറ്റി: സർക്കാർ ജോലിക്കായി രാജ്യത്ത് 1999 മുതൽ സിവിൽ സർവിസ് കമീഷനിൽ 2,78,431 സ്വദ േശികൾ പേര് രജിസ്റ്റർ ചെയ്തതായി കണക്കുകൾ. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത് തിൽ സാമ്പത്തിക കാര്യ മന്ത്രി മർയം അൽ അഖീൽ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇതുവരെ 2,15,613 ഉദ്യോഗാർഥികൾക്കാണ് വിവിധ സർക്കാർ വകുപ്പുകളിൽ നിയമനം നൽകിയത്. ഇത് മൊത്തം അപേക്ഷകരുടെ 91.5 ശതമാനം വരും. നിലവിൽ 11,628 പേരെ പൊതുമേഖലയിൽ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരുകയാണ്. പട്ടികയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരുടെ 4.9 ശതമാനം വരുമിത്.
ഇവരുടെ നിയമനം കൂടി പൂർത്തിയായാൽ പിന്നീട് 8,447 ഉദ്യോഗാർഥികളാണ് കമീഷെൻറ കാത്തിരിപ്പ് പട്ടികയിൽ ബാക്കി വരുക. ഈ കാലത്തിനിടെ ഏറ്റവും കൂടുതൽ പേർ നിയമിക്കപ്പെട്ടത് വിദ്യാഭ്യാസ മന്ത്രാലയത്തിലാണ്. 2019-2020 സാമ്പത്തിക വർഷത്തിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 3394 പേരാണ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലിക്ക് അപേക്ഷ നൽകിയത്. 1568 ഉദ്യോഗാർഥികളുമായി ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയം, ടെലി കമ്യൂണിക്കേഷൻ, പെട്രോളിയം തുടങ്ങിയ വകുപ്പുകളിൽ ഓരോ സ്വദേശികൾ വീതമാണ് ജോലി തേടി കമീഷനിൽ പേര് രജിസ്റ്റർ ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.