കുവൈത്ത് സിറ്റി: പരിശോധനക്കിടെ സുരക്ഷ വിഭാഗം കസ്റ്റഡിയിലെടുത്ത 15 വാഹനങ്ങൾ കത്തി നശിച്ചു. പിടികൂടിയ വാഹനങ്ങൾ നിർത്തിയിടുന്ന ഫർവാനിയയിലെ ഗാരേജിലാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് കാരണം ഒരു വാഹനത്തിലുണ്ടായ തീ സമീപത്തെ മറ്റു വാഹനങ്ങളിലേക്കും പടരുകയായിരുന്നു. ആളപായമില്ല. ഫർവാനിയ, അർദിയ, ജലീബ് എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. സ്വദേശികളുടെയും വിദേശികളുടെയും പേരിലുള്ള വാഹനങ്ങൾ കത്തിനശിച്ചവയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.