കുവൈത്ത് സിറ്റി: രാജ്യത്തെ ഗാർഹികത്തൊഴിലാളികളുടെ വിസ പുതുക്കൽ വൈകാതെ ഒാൺലൈൻ വ ഴിയാക്കുമെന്ന് റിപ്പോർട്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ അന്തിമഘട്ടത്തിലാണെന്ന് പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. സ്വകാര്യ തൊഴിൽ മേഖലയിലടക്കം രാജ്യത്തെ മുഴുവൻ വിദേശികളുടെയും ഇഖാമ ഓൺലൈൻ വഴി പുതുക്കുന്ന പദ്ധതിക്ക് മന്ത്രാലയം ആസൂത്രണം നടത്തിവരുകയാണ്. ഏപ്രിലിൽ ഇത് നടപ്പാക്കാനാവുമെന്ന് നേരത്തേ മാൻപവർ അതോറിറ്റിയിലെ തൊഴിൽ വിഭാഗം മേധാവി ഹസ്സൻ അൽ ഖാദർ പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ അറിയിച്ചിരുന്നു.
സമയം ലാഭിക്കുന്നതിനും ജീവനക്കാരുടെ തൊഴിൽഭാരം കുറക്കുന്നതിനും പ്രയോജനപ്പെടുന്നതാകും പുതിയ സംവിധാനം. വിദേശികളുടെ ഇഖാമയെ മറ്റു മന്ത്രാലയങ്ങളുമായി ഓൺലൈൻ വഴി ബന്ധിപ്പിക്കുന്ന നടപടികൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. മെഡിക്കൽ ഫിറ്റ്നസിനുവേണ്ടി ആരോഗ്യമന്ത്രാലയം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്നതിന് കുറ്റാന്വേഷണ വിഭാഗം, കുവൈത്തിലെ താമസ വിവരങ്ങൾ ചേർക്കുന്നതിന് ഇഖാമ കാര്യാലയം എന്നിവയുമായാണ് ബന്ധിപ്പിച്ചത്. ആഭ്യന്തരമന്ത്രാലയത്തിലെ ടെക്നിക്കൽ വിഭാഗം ഇതിനായി പ്രത്യേക സോഫ്റ്റ്വെയർ തയാറാക്കി. ബന്ധപ്പെട്ട കാര്യാലയത്തിൽ നേരിട്ട് ചെന്ന് വിദേശികൾക്ക് വിവരങ്ങൾ നൽകാനും ഇഖാമ പുതുക്കാനുമുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.