കെ.ഐ.ജി കുവൈത്ത് രക്ത ദാന ക്യാമ്പ് പ്രസിഡന്റ് അൻവർ സഈദ് ഉദ്ഘാടനം ചെയ്യുന്നു

കെ.ഐ.ജി കുവൈത്ത് രക്തദാന ക്യാമ്പ്

കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടന്ന ക്യാമ്പ് കെ.ഐ.ജി പ്രസിഡന്റ് അൻവർ സഈദ് ഉദ്ഘാടനം ചെയ്തു.

പ്രവാസികൾക്കിടയിൽ വ്യത്യസ്തങ്ങളായ സേവന പ്രവർത്തനങ്ങലുമായി നിറഞ്ഞു നിൽക്കുന്ന കെ.ഐ.ജി കാലഘട്ടത്തിന്റെ അനിവാര്യത മനസ്സിലാക്കിയാണ് ഇത്തരമൊരു ഉദ്യമത്തിന് മുൻ കയ്യെടുത്തതെന്നും വളരെ നല്ല പ്രതികരണമാണ് സമൂഹത്തിൽ നിന്ന് ലഭിച്ചതെന്നും സംഘാടകർ അറിയിച്ചു.

175 ലധികം ആളുകളാണ് രജിസ്റ്റർ ചെയ്തത്. 126 പേരുടെ രക്തം ദാനം ചെയ്തു. രക്ത ദാനം നൽകിയവർക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. കെ.ഐ.ജി ജനറൽ സെക്രട്ടറി സാബിക് യൂസഫ്, കൺവീനർ സി.പി. നൈസാം,അബ്ദു റസാക് നദ്വി,പി.ടി. ഷാഫി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. റിഷ്ദിൻ, അംജദ്, നിഹാദ്, ഫൈസൽ എന്നിവർ സാങ്കേതിക സഹായം നൽകി.

Tags:    
News Summary - KIG Kuwait Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.