ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ

അട്ടിമറി ശ്രമം; യു.എ.ഇ ശക്തമായി അപലപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷ തകർക്കാനും, കുഴപ്പങ്ങൾ സൃഷ്ടിക്കാനും, അട്ടിമറി പ്രവർത്തനങ്ങൾ നടത്താനുമുള്ള ശ്രമങ്ങളെ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ശനിയാഴ്ച ശക്തമായി അപലപിച്ചു.

സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യു.എ.ഇയുടെ പൂർണ ഐക്യദാർഢ്യവും പിന്തുണയും ശൈഖ് അബ്ദുല്ല അബ്ദുല്ല അറിയിച്ചു. ഗൂഢാലോചന വിജയകരമായി പരാജയപ്പെടുത്തുകയും ഉൾപ്പെട്ടവരെ പിടികൂടുകയും ചെയ്ത കുവൈത്ത് സുരക്ഷാ അധികൃതരുടെ കാര്യക്ഷമതയെയും ജാഗ്രതയെയും അദ്ദേഹം പ്രശംസിച്ചു. എല്ലാത്തരം ഭീകരതയെയും തീവ്രവാദത്തെയും രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തികളെയും യു.എ.ഇ പൂർണമായും നിരാകരിക്കുന്നതായും അദ്ദേഹം ആവർത്തിച്ചു. ഇത്തരം ഭീഷണികളെ നേരിടുന്നതിന് പ്രാദേശിക, അന്തർദേശീയ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഉണർത്തി.

കുവൈത്തിന്റെ സുരക്ഷ യു.എ.ഇയുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്. രാജ്യത്തിന്റെ സ്ഥിരത നിലനിർത്തുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യു.എ.ഇയുടെ പിന്തുണയും ആവർത്തിച്ചു.

Tags:    
News Summary - Coup attempt; UAE strongly condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.