നമാ ചാരിറ്റി നിർമിച്ച കിണറിൽ നിന്ന് വെള്ളം ശേഖരിക്കുന്നവർ

7,000 ത്തിലധികം ആളുകൾക്ക് പ്രയോജനപ്പെടും

കുവൈത്ത് സിറ്റി: കുടിവെള്ളത്തിനായി പ്രയാസപ്പെടുന്ന ഇന്ത്യൻ ഗ്രാമങ്ങളിൽ വെള്ളമെത്തിച്ച് കുവൈത്തിലെ നമാ ചാരിറ്റി. ഇന്ത്യയിൽ വിവിധ പ്രദേശങ്ങളിൽ 20 ജല കിണറുകൾ പൂർത്തിയാക്കിയതായി നമാ ചാരിറ്റി അറിയിച്ചു.

7,000-ത്തിലധികം ആളുകൾക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി. നിരവധി രാജ്യങ്ങളിൽ സംഘടന നടത്തുന്ന സുസ്ഥിര സംരംഭങ്ങളുടെ ഭാഗമായാണ് ഇത്.

ക്ഷാമവും ശുദ്ധമായ ജല സ്രോതസ്സുകളുടെ പരിമിതിയും നേരിടുന്ന കുടുംബങ്ങൾക്ക് ജല ലഭ്യത ഉറപ്പാക്കാൻ കിണറുകൾ സഹായകമാകുമെന്ന് നമാ ചാരിറ്റി വികസന, ദുരിതാശ്വാസ മേഖലാ മേധാവി ഖാലിദ് അൽ ഷംരി പറഞ്ഞു.

ഇന്ത്യയിലെ പല വിദൂര പ്രദേശങ്ങളും ജലലഭ്യതയിൽ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. ദൂരെയുള്ളതോ സുരക്ഷിതമല്ലാത്തതോ ആയ സ്രോതസ്സുകളെ ആശ്രയിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്നുണ്ട്.

പൊതുജനാരോഗ്യത്തിലും സാമൂഹിക സ്ഥിരതയിലും വലിയ സ്വാധീനം ചെലുത്തുന്നതിനാൽ കിണർ കുഴിക്കൽ പദ്ധതികൾക്ക് മുൻഗണന നൽകുന്നുണ്ടെന്നും ഖാലിദ് അൽ ഷംരി പറഞ്ഞു.

കുവൈത്തിന്റെ സ്ഥാപിതമായ മാനുഷിക പങ്കിനെ പ്രതിഫലിപ്പിക്കുന്നതാണ് പദ്ധതി.

Tags:    
News Summary - More than 7,000 people will benefit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.