കുവൈത്ത് സിറ്റി: മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ- കുവൈത്ത് വിദേശകാര്യ മന്ത്രിമാർ. തിങ്കളാഴ്ച കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഫോണിൽ വിളിച്ചു. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും അവയുമായി ബന്ധപ്പെട്ട് നടത്തുന്ന ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.
പ്രാദേശിക തലത്തിലെയും മേഖലയിലെയും സംഭവികാസങ്ങളും നിലവിലെ സാഹചര്യങ്ങളും പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും ഇരു മന്ത്രിമാരും അവലോകനം ചെയ്തു. വെല്ലുവിളികൾ നേരിടുന്നതിൽ തുടർച്ചയായ സംഭാഷണത്തിന്റെയും ഏകോപനത്തിന്റെയും പ്രാധാന്യവും അടിവരയിട്ടു.
കുവൈത്തും ഇന്ത്യയും തമ്മിലുള്ള ശക്തവും സൗഹൃദപരവുമായ ബന്ധം ഇരുപക്ഷവും ആവർത്തിച്ചു. മേഖലയിലെ സ്ഥിരതക്കും സഹകരണത്തിനും പിന്തുണ നൽകുന്നതിനായി നയതന്ത്ര തലത്തിൽ അടുത്ത ആശയവിനിമയം നിലനിർത്തുന്നതിനുള്ള പ്രതിബദ്ധതയും പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.