കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസയിൽ രക്ഷിതാക്കളെ കൊണ്ടുവരാനുള്ള ശമ്പളപ രിധി 500 ദീനാറായി ഉയർത്തി. താമസകാര്യ വകുപ്പിെൻറ പുതിയ ഉത്തരവുപ്രകാരം രാജ്യത്ത് ജോ ലിയുള്ള വിദേശിക്ക് മാതാപിതാക്കളെയോ ഭാര്യയുടെ മാതാപിതാക്കളെയോ സന്ദർശകവിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 500 ദീനാർ ശമ്പളം വേണം. പരമാവധി ഒരുമാസമാണ് ഇവിടെ നിർത്താനാവുക. ഇതുതന്നെ സ്പോൺസറുടെ ജോലിയും സാഹചര്യങ്ങളും സന്ദർശനത്തിെൻറ ഉദ്ദേശ്യവും അനുസരിച്ച് എമിഗ്രേഷൻ മാനേജർക്ക് വെട്ടിക്കുറക്കാം.
അതേസമയം, വിനോദസഞ്ചാര വിസയിലെത്തുന്നവർക്ക് പരമാവധി 90 ദിവസംവരെ അനുവദിക്കും. ഇതും സ്പോൺസറുടെ ജോലിയും സാഹചര്യങ്ങളും സന്ദർശനോദ്ദേശ്യവും അനുസരിച്ച് എമിഗ്രേഷൻ മാനേജറുടെ വിവേചനാധികാര പരിധിയിലാണ്. സഹോദരങ്ങളുടെ സന്ദർശനവിസക്ക് പരമാവധി 30 ദിവസമാണ് കാലപരിധി. ഭാര്യ, മക്കൾ എന്നിവരെ സന്ദർശക വിസയിൽ കൊണ്ടുവന്നാൽ നിലവിലെ നിർദേശപ്രകാരം പരമാവധി മൂന്നു മാസംവരെ കുവൈത്തിൽ നിർത്താം. കുടുംബത്തെ വിട്ടുനിൽക്കുന്നവരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് ഭാര്യ, മക്കൾ എന്നിവർക്ക് മൂന്നുമാസം അനുവദിച്ചത്. കമേഴ്സ്യൽ സന്ദർശക വിസയുടെ കാലപരിധി ഒരുമാസം തന്നെയായിരിക്കും. എല്ലാ സന്ദർശക വിസകളും സമയപരിധി നീട്ടിക്കൊടുക്കുന്നത് നിർത്തിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.