കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ ബ്രാഞ്ചിൽ ക്രിസ്മസ് പുതുവത്സ രാഘോഷം സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ പരിപാടിയുടെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു. കുട്ടികൾ കരോൾ ഗാനവും പുതുവത്സര ഗാനങ്ങളും ആലപിച്ചു. പ്രിൻസിപ്പൽ ഗംഗാധർ ശിർസാത് ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. മറ്റു കലാപരിപാടികളുമുണ്ടായി. സാന്താക്ലോസ് വേഷം ധരിച്ച കുട്ടികൾ മറ്റുള്ളവർക്ക് സമ്മാനങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.