കു​വൈ​ത്ത്​ ആ​ലു​വ പ്ര​വാ​സി അ​സോ. കു​ടും​ബ​സം​ഗ​മം

അ​ബൂ​ഹ​ലീ​ഫ: കു​വൈ​ത്ത്​ ആ​ലു​വ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം അ​ബൂ​ഹ​ലീ​ഫ​യി​ൽ ന​ട​ത്തി. കു​ ടും​ബി​നി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി നി​ര​വ​ധി കാ​യി​ക​വി​നോ​ദ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി. യൂ​നി​മ​ണി മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ര​ഞ്ജി​ത്ത് പി​ള്ള ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ പ്ര​ദീ​പ് മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന​യു​ടെ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ സാ​ലി​ഹ്​ അ​ലി വി​വ​രി​ച്ചു. രാ​ജേ​ഷ് കൊ​ച്ചി ന​യി​ക്കു​ന്ന ഡി.​കെ ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ച സി​നി​മാ​റ്റി​ക് ഡാ​ൻ​സും ആ​സി​ഫ് കാ​സ​ർ​കോ​ട്​ ന​യി​ച്ച കോ​ൽ​ക്ക​ളി​യും മ​നീ​ഷ് ക​രു​നാ​ഗ​പ്പി​ള്ളി ന​യി​ച്ച കു​വൈ​ത്ത്​ കോ​മ​ഡി കി​ങ്സി​​​െൻറ ഹാ​സ്യ​വി​രു​ന്നും പ​രി​പാ​ടി​ക്ക്​ മാ​റ്റു​കൂ​ട്ടി. പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഷി​നു ശ​ശി​ധ​ര​ൻ, ഷെ​രീ​ഫ് മു​പ്പ​ത്ത​ടം, അ​ക്‌​ബ​ർ പ​റ​മ്പ​യം, കാ​സിം കു​ന്ന​ത്തേ​രി, ന​വാ​സ് ക​പ്ര​ശ്ശേ​രി, ജാ​സിം ഉ​ളി​യ​ന്നൂ​ർ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്​​തു. കു​വൈ​ത്ത്​ പ്ര​വാ​സ ഭൂ​മി​ക​യി​ൽ 25 വ​ർ​ഷം പി​ന്നി​ട്ട ആ​ലു​വ നി​വാ​സി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കാ​പ്പ സെ​ക്ര​ട്ട​റി സാ​ലി​ഹ് അ​ലി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ബി​ൻ അ​ഷ്‌​റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.