കുവൈത്ത് സിറ്റി: എസ്.എം.സി.എ കുവൈത്ത് ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. വ െള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ മൻസൂരിയ അറബി സ്പോർട്ടിങ് ക്ലബിൽ നടന്ന പരിപാടി യിൽ ചാന്ദ രൂപത ബിഷപ് മാർ. എഫ്രേം നരിക്കുളം മുഖ്യാതിഥിയായി. പ്രസിഡൻറ് റിജോയ് വർഗീസ് കേളാംപറമ്പിൽ അധ്യക്ഷത വഹിച്ചു. മാർ. എഫ്രേം നരിക്കുളം ഉദ്ഘാടനം നിർവഹിച്ചു. സീറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാ. ജോണി ലോനിസ്, സീറോ മലബാർ യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് ജിജിൽ മാത്യൂ, ബാലദീപ്തി പ്രസിഡൻറ് നേഹ മറിയം ചിറയത്ത് എന്നിവർ സംസാരിച്ചു.
നാല് ഏരിയകളിൽനിന്നുള്ള കലാകാരന്മാരുടെ കലാപരിപാടികളും ജൂബിലി വിളംബരവുമുണ്ടായി. കലാമത്സരങ്ങളിലെയും കേക്ക് നിർമാണ മത്സരത്തിലെയും വിജയികൾക്ക് സമ്മാനം നൽകി. എസ്.എം.സി.എ രൂപവത്കരണവുമായി ബന്ധപ്പെട്ട ദൃശ്യാവതരണവും പരിപാടിക്ക് മാറ്റുകൂട്ടി. ഉണ്ണി മേനോൻ, ജോത്സ്ന, രൂപ രേവതി എന്നിവർ നയിക്കുന്ന ഗാനമേളയുമുണ്ടായി. കുട്ടികൾക്കായി പ്രത്യേക ഗെയിം സോൺ സജ്ജീകരിച്ചിരുന്നു. ജനറൽ സെക്രട്ടറി അനീഷ് തെങ്ങുംപള്ളിൽ സ്വാഗതവും ട്രഷറർ ജോഷി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.