കുവൈത്ത് സിറ്റി: രൂപയുെട മൂല്യം ഇടിഞ്ഞിടിഞ്ഞ് എങ്ങോട്ടാണ് േപാകുന്നതെന്ന് അന്ധാളിച്ചിരിക്കുകയാണ് പ്രവാസികൾ. ആദ്യ ദിവസങ്ങളിൽ നാട്ടിലേക്ക് പണമയക്കാൻ മികച്ച റേറ്റ് കിട്ടിയപ്പോൾ എല്ലാവർക്കും സന്തോഷമായിരുന്നു. കൈയിലുള്ളതും കടംവാങ്ങിയും ഒക്കെ നാട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ, തുടർച്ചയായി രണ്ടാഴ്ചയോളമായി മൂല്യം ഇടിയുേമ്പാൾ പ്രവാസികളും ആശങ്കയിലാണ്. വില താണുതാണ് രൂപയുെട പോക്ക് എങ്ങോട്ടാണെന്ന ചോദ്യം സാമ്പത്തിക വിദഗ്ധരിൽനിന്ന് മാത്രമല്ല സാധാരണക്കാരിൽനിന്നും ഉയർന്നുതുടങ്ങി.
മൂല്യം ഇടിയലിെൻറ ആദ്യ ദിവസങ്ങളിൽ എക്സ്ചേഞ്ചുകളിൽ കണ്ട തിക്കും തിരക്കും കുറഞ്ഞുതുടങ്ങിയിട്ടുമുണ്ട്. രണ്ടാഴ്ച മുമ്പുവരെ ഒരു ദീനാറിന് 225 രൂപക്ക് മുകളിലായിരുന്നു ലഭിച്ചിരുന്നത്. തിങ്കളാഴ്ചത്തെ നിരക്കനുസരിച്ച് ഒരു ദീനാറിന് 239.200 രൂപ ലഭിക്കും. 240 രൂപ കടക്കുമോയെന്ന് ചൊവ്വാഴ്ച അറിയാൻ കഴിയും. ഒരു മാസം മുമ്പുവരെ 225 രൂപ ലഭിച്ചാൽ മികച്ച റേറ്റ് ആയിരുന്നു. മുൻകാലങ്ങളിൽ രൂപയുടെ മൂല്യം ഇടിയുേമ്പാഴും ഒരു ദീനാറിന് 230ൽ താഴെയാണ് നിന്നിരുന്നത്. എന്നാൽ, രണ്ടാഴ്ചയിലധികമായി തുടർച്ചയായി മൂല്യം ഇടിഞ്ഞതോടെ ചരിത്രത്തിൽ ആദ്യമായി ദീനാർ 230ഉം 235ഉം എല്ലാം കടന്നു. രണ്ടുദിവസം വിപണി അവധിയായതിനാൽ തിങ്കളാഴ്ച രൂപ മടങ്ങിവരുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ, തിങ്കളാഴ്ച വിപണി ആരംഭിച്ചപ്പോഴും ഡോളറുമായുള്ള വിനിമയത്തിൽ രൂപ താഴേക്ക് പോകുകയായിരുന്നു.
ഇതോടെ ദീനാറുമായുള്ള റേറ്റിലും മാറ്റമുണ്ടാകുകയും ചരിത്രത്തിൽ ആദ്യമായി ഒരു ദീനാറിന് 239 രൂപ കടക്കുകയുമായിരുന്നു. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ പത്തിലധികം രൂപയാണ് ഒരു ദീനാറുമായുള്ള വിനിമയത്തിൽ വർധിച്ചത്. മുൻകാലങ്ങളിൽ രൂപയുടെ മൂല്യം ഇടിയുേമ്പാൾ ഒരാഴ്ചക്കുശേഷം തിരിച്ചുകയറുന്ന സ്ഥിതിയായിരുന്നു. എന്നാൽ, രൂപ എപ്പോൾ ശക്തിപ്രാപിക്കുമെന്ന് സാമ്പത്തിക വിദഗ്ധർക്കുപോലും പറയാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. ഡോളർ ശക്തമാകുന്നതും അസംസ്കൃത എണ്ണവില താരതമ്യേന ഉയർന്നുനിൽക്കുന്നതും അന്താരാഷ്ട്രതലത്തിലെ സാഹചര്യങ്ങളുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. അമേരിക്കയും ചൈനയുമായുള്ള വ്യാപാരയുദ്ധവും തുർക്കി കറൻസിയായ ലിറയുടെ മൂല്യത്തകർച്ചയും എല്ലാം കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇത്തരമൊരു തകർച്ച തങ്ങളും പ്രതീക്ഷിച്ചില്ലെന്ന് സാമ്പത്തിക വിദഗ്ധർ തന്നെ സമ്മതിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.